ആശമാരുടെ നിരാഹാരം മുപ്പതാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് തന്നെ സർക്കാർ

Update: 2025-04-18 03:59 GMT
ആശമാരുടെ നിരാഹാരം മുപ്പതാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് തന്നെ സർക്കാർ

തിരുവനന്തപുരം: ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാവർക്കർമാർ നടത്തുന്ന സമരം തുടരുന്നു. നിരാഹാരസമരം ഇന്നത്തോടെ മുപ്പതാം ദിവസത്തിലേക്ക് കടന്നു. എന്നാൽ സമരവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിൽ തന്നെയാണ് സർക്കാർ. മുൻപ് നടത്തിയ ചർച്ചകളിലൊന്നും സർക്കാർ ആശമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല.

ഇപ്പോൾ പ്രശ്നങ്ങൾ പഠിക്കാൻ കമിറ്റിയെ വക്കുമെന്നു പറഞ്ഞിട്ടും കാര്യങ്ങളിലെല്ലാം സർക്കാർ സ്വീകരിക്കുന്നത് അലസ മനോഭാവമാണെന്ന് ആശമാർ പറഞ്ഞു. തങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്നും ആവശ്യപ്പെട്ട അനുകൂല്യങ്ങൾ നേടാതെ പിറകോട്ടില്ലെന്നും ആശമാർ വ്യക്തമാക്കി.

അതേസമയം നൽകാനുള്ളതെല്ലാം ആശ മാർക്ക് നൽകിയെന്നും ഇനി കൊടുക്കുന്നത് അധിക ബാധ്യത വരുത്തി വക്കുമെന്നുമുള്ള നിലപാടിലാണ് സർക്കാർ. ഖജനാവിൽ ആവശ്യത്തിനുള്ള പണമില്ലെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ തങ്ങളോട് മാത്രമാണ് സർക്കാരിന് വിവേചനമെന്നും മരണം വരെ നിരാഹാരം എന്ന ഘട്ടത്തിലാണ് തങ്ങളെന്നും ആശമാർ കൂട്ടിചേർത്തു.

Tags:    

Similar News