അസം-മിസോറം അതിര്‍ത്തിപ്രശ്‌നം: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമും മിസോറമും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കണമെന്നഭ്യര്‍ത്ഥിച്ച് സുപ്രികോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ് ബിശ്വാസ് ശര്‍മ. തന്റെ സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനെയും അന്വേഷണത്തിന് വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എനിക്കെതിരേ എഫ്‌ഐആര്‍ ഇട്ടുകൊണ്ട് അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാനാവുമെങ്കില്‍ സന്തോഷമേയുള്ളൂ. ഞാന്‍ ഏത് പോലിസ് സ്‌റ്റേഷനിലും ഹാജരാവാന്‍ തയ്യാറാണ്. എന്നാല്‍ സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനെയും അന്വേഷണത്തിന് വിട്ടുനല്‍കില്ല- ഹേമന്ദ് ബിശ്വാസ് ശര്‍മ പറഞ്ഞു.
എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാവകുയു ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്യുന്നത് അസ്വീകാര്യമാണ്. ക്വാറന്റീനില്‍ നിന്ന് പുറത്തുവന്നശേഷം തന്നെ വിളിക്കാമെന്ന് മിസോറം മുഖ്യമന്ത്രി സൊറംതന്‍ഗ വാഗ്ദാനം ചെയ്തിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയിലൂടെയല്ലാതെ അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാനാവില്ലെന്നാണ് അസം മുഖ്യമന്ത്രിയുടെ നിലപാട്.
ആറ് ഉദ്യോഗസ്ഥര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളും പരസ്പരം സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും രണ്ട് സംസ്ഥാനങ്ങളും അത് സ്വീകരിച്ചില്ല. മാത്രമല്ല, അതോടെ പ്രതിസന്ധി അധികമാവുകയും ചെയ്തു.
ഏതാനും സംസ്ഥാനങ്ങള്‍ ദേശീയ പാത 306ല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അസമില്‍ നിന്ന് വാഹനങ്ങളൊന്നും അതിര്‍ത്തികടന്നിട്ടില്ലെന്ന് മിസോറം ഉദോയഗസ്ഥര്‍ പറഞ്ഞു.
ആസാം-മിസോറം അതിര്‍ത്തി താരതമ്യേന സമാധാനമായതോടെ അസമിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.