വാഷിങ്ടണ്‍: സാന്റിയാഗോ തീരത്ത് കള്ളക്കടത്ത് സംഘത്തിന്റെ ബോട്ട് തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായതായി സംശയിക്കുന്നു. ശനിയാഴ്ച രാത്രി രണ്ട് ബോട്ടുകളാണ് തീരത്തെത്തിയത്. തകര്‍ന്ന ബോട്ടില്‍ 15 പേരുണ്ടായിരുന്നതായി ബോട്ടിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. കോസ്റ്റ് ഗാര്‍ഡും സാന്റിയാഗോ അഗ്നിരക്ഷാസേനയുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബോട്ടുകളിലൊന്നിലെ സ്ത്രീ വിളിച്ചാണ് ബോട്ട് മറിഞ്ഞ വിവരം അറിയിച്ചതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് പെറ്റി ഓഫിസര്‍ റിച്ചാര്‍ഡ് ബ്രാം പറഞ്ഞു.