മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിന് മര്‍ദ്ദനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Update: 2021-08-22 03:12 GMT
മലപ്പുറം: മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരൂര്‍ അരീക്കാട് വച്ചാണ് യുവാവ് മര്‍ദ്ദനത്തിന് ഇരയായത്. യുവാവ് തിരുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.


മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് ഏഴ് അംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചു ക്രൂരമായി ആക്രമിച്ചത്. ഡയാലിസിസ് ചെയ്ത്‌കൊണ്ടിരിക്കുന്ന ഭര്‍ത്താവ് അടക്കമുള്ള തന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ മന്ത്രി , മന്ത്രി വി അബ്ദു റഹ്മാന്‍ , സസംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ , സംസ്ഥാന പോലീസ് മേധാവി , ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് മാതാവ് പരാതി നല്‍കി. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Tags:    

Similar News