കൊല്ലം: കൊട്ടാരക്കര നടുവത്തൂരില്‍ നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ ആണ് ഭര്‍ത്താവ് അഖില്‍രാജ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവതിയെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അഖില്‍രാജിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ദമ്പതിമാര്‍ ഏറെ നാളുകളായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.