യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: കൊടകരയില്‍ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന്‍ വെട്ടിയത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക് വെട്ടേറ്റത്. നിരവധി വെട്ടുകളേറ്റു വഴിയില്‍ കിടന്ന അക്ഷയിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം