ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ അതിക്രമം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Update: 2023-03-04 13:16 GMT

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് അതിക്രമിച്ച് കടന്ന കേസില്‍ കീഴടങ്ങിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവര്‍ക്കാണ് ജാമ്യം. വൈകീട്ട് നാലിനാണ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനിലെത്തി പ്രതികള്‍ കീഴടങ്ങിയത്.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച രാത്രിയാണ് മുപ്പതോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവര്‍ക്കെതിരേ അഞ്ച് വകുപ്പുകളാണ് ചുമത്തിയത്.

Tags:    

Similar News