സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

Update: 2022-08-27 06:51 GMT

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പോലിസാണ് ഈ ദൃശ്യങ്ങള്‍ ശേഖരിച്ചത്. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളും പോലിസ് തിരിച്ചറിഞ്ഞു. അതിനാല്‍ പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. 

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മിന്റെ വിവിധ ഓഫിസുകളില്‍ ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ബിജെപിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 

Tags:    

Similar News