മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യുഎസ്

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളത്.

Update: 2021-03-31 10:40 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിക്കുകയാണെന്ന് യുഎസ് റിപോര്‍ട്ട്. അഭിപ്രായ സ്വാതന്ത്ര്യ നിഷേധിക്കല്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണം, അഴിമതി, മതസ്വാതന്ത്ര്യം നിഷേധിക്കല്‍ തുടങ്ങിയ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണെന്നും യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യയിലെ അനധികൃത അറസ്റ്റുകളെക്കുറിച്ചും, തടവറയിലെ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ചും, വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളെക്കുറിച്ചും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് രൂക്ഷ വിമര്‍ശനമാണ് റിപോര്‍ട്ടിലുള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വാര്‍ത്ത പരാമര്‍ശിച്ച ട്വീറ്റിന്റെ പേരില്‍ 'ദ വയര്‍' എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ കേസെടുത്തതിനെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.


സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളെ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന കേന്ദ്ര നടപടിയേയും, സെന്‍സര്‍ഷിപ്പിനെയും, വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റിന്റെ പേരില്‍ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസെടുത്തതും ഇന്ത്യയില്‍ ആവര്‍ത്തിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




Tags:    

Similar News