മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെയാണ് പൂജപ്പുര പോലിസ് കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് പുറമെ പട്ടികജാതി- വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആറുമാസം മുമ്പ് സാമ്പത്തിക സഹായം നല്‍കിയശേഷം ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചു. വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെ അതിന്റെ പേരിലായി ഭീഷണി.
മധുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മധു പറയുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. കന്റോണ്‍മെന്റ് എസിക്കാണ് അന്വേഷണ ചുമതല. കേസെടുത്ത് 10 ദിവസമായിട്ടും ആരോപണവിധേയനെ ഇതുവരെ പിടികൂടിയിട്ടില്ല.