
വെയില്‍സ്: കൊതുക് കടിയേറ്റതിനെ തുടര്‍ന്ന് അപൂര്‍വ അണുബാധക്കിരയായി ഒമ്പത് വയസുകാരി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ബല്ലിനയില്‍ ആണ് സംഭവം.
കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിക്ക് കൊതുകു കടി ഏല്‍ക്കുന്നത്. കാല്‍മുട്ടിനു മീതെയാണ് കൊതുകു കടിയേറ്റത്. കടിയേറ്റ ഭാഗത്തുണ്ടായ ചൊറിച്ചിലിനെ തുടര്‍ന്ന് ആ ഭാഗത്ത് കുട്ടിയുടെ മാതാവ് സാധാരണയായി ഉപയോഗിക്കുന്ന ലോഷന്‍ പുരട്ടി. എന്നാല്‍ നാലു ദിവസമായപ്പോഴേക്കും കൊതുകു കടിയേറ്റ ഭാഗം വീര്‍ക്കുകയും ചുവന്ന കളറാവുകയും ചെയ്തു. പിന്നാലെ കുട്ടിക്ക് നടക്കാന്‍ കഴിയാതെ വരികയായിരുന്നു.
ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ പരിശോനാഫലത്തിലാണ് സ്റ്റഫ് എന്ന അണുബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, ഈ അണുബാധ ഒരിക്കല്‍ മുറിയിലൂടെ രക്തത്തിലേക്കു പ്രവേശിച്ചാല്‍ രോഗാവസ്ഥ വഷളാവുകയും അണുക്കള്‍ പൂര്‍ണമായും നീക്കം ചെയ്യുക എന്നത് പ്രയാസകരവുമാണ്.അതേസമയം, രോഗം ബാധിച്ച കുട്ടി സുഖം പ്രാപിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.