രാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

Update: 2022-05-22 17:05 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണിന്റെ വകഭേദമായ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു. ആദ്യ രോഗി തമിഴ്‌നാട്ടിലും അടുത്തത് തെലങ്കാനയിലുമാണ്. ഒമിക്രോണിന്റെ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദമാണ് ഇത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം രൂപംകൊടുത്ത സാര്‍സ് കൊവ് 2 ജീനോം കണ്‍സോര്‍ഷ്യത്തിന്റെ റിപോര്‍ട്ട് പ്രകാരം തമിഴ്‌നാട്ടിലെ 19 വയസ്സുള്ള യുവതിയിലാണ് ആദ്യമായി ബിഎ.4 വകഭേദം കണ്ടത്. ഇവര്‍ക്ക് ചെറിയ ലക്ഷണങ്ങളേയുള്ളൂ. രണ്ട് വാക്‌സിനും എടുത്തിട്ടുണ്ട്.

തെലങ്കാനയില്‍ 80 വയസ്സുള്ള പുരുഷനാണ് ബിഎ.5 കണ്ടത്.  ചെറിയ ലക്ഷണങ്ങളേയുള്ളൂ. ഈ രോഗിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്.

ഇതിനു മുമ്പ് തെക്കേ ആഫ്രിക്കയില്‍നിന്നെത്തിയ യാത്രികനില്‍ ബിഎ.4 കണ്ടെത്തിയിരുന്നു. ഈ രണ്ട് വകഭേദവും സൗത്ത് ആഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്.

Tags:    

Similar News