ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു

Update: 2022-11-23 05:04 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. രണ്ട് സഹോദരിമാര്‍, പിതാവ്, മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരകൃത്യത്തിന് പിന്നില്‍ ലഹരിക്കടിമയായ മകനാണെന്ന് പോലിസ് അറിയിച്ചു. പ്രതി കേശവി (25)നെ പോലിസ് പിടികൂടി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന ഇവരെ രാത്രിയിലെത്തി പ്രതി കുത്തിക്കൊല്ലുകയായിരുന്നു.

പ്രതി ലഹരിക്ക് അടിമയായ ആളാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അരുംകൊല നടന്നത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്നിന് അടിമയായ പ്രതി അടുത്തിടെയാണ് ലഹരി നിര്‍മാര്‍ജന കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെത്തിയത്. തുടര്‍ന്ന് വീട്ടുകാരുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇവരെ നാലുപേരെയും കൊലപ്പെടുത്തുകയായിരുന്നു.

കുടുംബത്തിലെ നാലുപേരെയും ഡല്‍ഹിയിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രതിക്ക് സ്ഥിരമായ ജോലിയില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതായി പോലിസ് പറഞ്ഞു.

Tags:    

Similar News