പ്രവാസികളെ മടക്കിക്കൊണ്ടുപോകുന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
മനാമ: പ്രവാസികളെ നാട്ടിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ബഹറൈനിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. മാസങ്ങളായി ഭക്ഷണത്തിനു പോലും ഉള്ള വക കണ്ടത്താനാവാതെ സാമൂഹിക സംഘടനകള്‍ നല്‍കുന്ന ഭക്ഷണ കിറ്റുകളെ അശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കിയ ആളുകള്‍ വിമാന ടിക്കറ്റിന് പണം കണ്ടെത്തുക എന്നത് അപ്രായോഗികമാണ്. ഈ പ്രയാസ കാലഘട്ടത്തില്‍ പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാങ്ങള്‍ തയ്യാറാകണം. വിമാന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണ- ബഹ്‌റൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.