ബാണാസുര സാഗര്‍ ഡാം: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ഉച്ചക്ക് 12 ന് ശേഷം ഡാം തുറക്കാന്‍ സാധ്യത
കല്‍പറ്റ: ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 773.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അര മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ജലസംഭരണിയുടെ ഇന്നത്തെ അപ്പര്‍ റൂള്‍ ലെവലായ 774 മീറ്ററില്‍ എത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കു ശേഷം ഷട്ടറുകള്‍ തുറന്ന് അധികജലം കാരമാന്‍ തോടിലേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്. സെക്കന്റില്‍ 8.5 ക്യുബിക് മീറ്റര്‍ പ്രകാരം 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കി വിടേണ്ടി വരും. പുഴയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.