ബാങ്കില്‍ 12 വളകള്‍ പണയം വച്ചു, എല്ലാം മുക്കുപണ്ടം; നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി പിടിയില്‍

Update: 2024-01-17 05:56 GMT

മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയില്‍ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകള്‍ പണയം വച്ച് മൂന്നു ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് തട്ടിയത്. മലപ്പുറം, മഞ്ചേരി തൊടുപുഴ, വടക്കാഞ്ചേരി സ്‌റ്റേഷനുകളിലായി സമാന സ്വഭാവമുള്ള 13 കേസുകള്‍ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂര്‍ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാള്‍.

Tags:    

Similar News