നിരോധിത ലഹരിയുല്‍പ്പന്നങ്ങള്‍ പിടികൂടി

പൂവ്വത്തിക്കല്‍ ചൂളാട്ടിപ്പാറ സ്വദേശി കളരി പറമ്പില്‍ മുഹമ്മദ് റാഫിയില്‍ നിന്ന് ലഹരിയുല്‍പന്നങ്ങളും 5545 രൂപയും പോലിസ് പിടിച്ചെടുത്തു.

Update: 2020-04-21 13:38 GMT

അരിക്കോട്: പോലിസ് പട്രോളിംഗിനിടെ നിരോധിത പാന്‍ ഉല്‍പന്നങ്ങളായ ഹാന്‍സ് ഉള്‍പ്പെടെ അരീക്കോട് പോലിസ് പിടികൂടി. പൂവ്വത്തിക്കല്‍ ചൂളാട്ടിപ്പാറ സ്വദേശി കളരി പറമ്പില്‍ മുഹമ്മദ് റാഫിയില്‍ നിന്ന് ലഹരിയുല്‍പന്നങ്ങളും 5545 രൂപയും പോലിസ് പിടിച്ചെടുത്തു. യുവാക്കളേയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമാക്കി വില്‍പന നടത്തുന്ന ഇയാള്‍ ഹാന്‍സ് 145 രൂപ മുതല്‍ 175 വരെയാണ് പാക്കിന് വില ഈടാക്കിയിരുന്നത്. അരീക്കോട് താഴത്തങ്ങാടിയില്‍ കടയില്‍ വില്‍പന നടത്തുന്നതിനിടയിലാണ് പിടികൂടിയത്. എസ്‌ഐ കെ രാമന്‍,സിപിഒമാരായ സജീര്‍, ഷിബു ഉള്‍പ്പെടുന്ന സംഘമാണ് പടോളിംഗ് സംഘത്തിലുണ്ടായിരുന്നത് 

Tags:    

Similar News