ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരേ ചീഫ് ജസ്റ്റിസിനെ സമീപിച്ച് ബാര്‍ അസോസിയോഷനുകള്‍

Update: 2025-03-27 09:11 GMT
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിനെതിരേ  ചീഫ് ജസ്റ്റിസിനെ സമീപിച്ച് ബാര്‍ അസോസിയോഷനുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകള്‍ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഓഫീസിനാണ് മെമ്മോറാണ്ടം നല്‍കിയത്. അലഹബാദ്, ഗുജറാത്ത്, കേരളം, ജബല്‍പൂര്‍, കര്‍ണാടക, ലഖ്നൗ ഹൈക്കോടതികളുടെ ബാര്‍ അസോസിയേഷനുകളാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ മാതൃ ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 25 മുതല്‍ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. മാര്‍ച്ച് 14 ന് രാത്രി 11.35 ഓടെ ജസ്റ്റിസ് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്.

Tags:    

Similar News