ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുക പരിമിതികള്‍ ഇല്ലാതെ ഫാഷിസത്തെ ചെറുക്കുന്നവര്‍ക്ക്: നാസറുദ്ദീന്‍ എളമരം

ഹിന്ദുത്വ ഫാഷിസം ഒരുക്കുന്ന കെണികളെ മറികടക്കാന്‍ കഴിയുന്നില്ല എന്നതാണ് മതനിരപേക്ഷകര്‍ എത്തിപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി

Update: 2021-02-17 13:54 GMT
പാലക്കാട്: പരിമിതികള്‍ ഇല്ലാത്ത ഫാഷിസത്തെ ചെറുക്കന്‍ തയ്യാറാകുന്ന യഥാര്‍ത്ഥ ബദലിനാണ് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുക എന്നും അത്തരം ബദലിന് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് കൂറ്റനാട് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചിനും ബഹുജന മാര്‍ച്ചിനും ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഹിന്ദുത്വ ഫാഷിസം ഒരുക്കുന്ന കെണികളെ മറികടക്കാന്‍ കഴിയുന്നില്ല എന്നതാണ് മതനിരപേക്ഷകര്‍ എത്തിപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. മതനിരപേക്ഷ നിലപാടുകൊണ്ട് ഫാഷിസ അജണ്ടകളെ ചെറുക്കുന്നതിന് പകരം ഹിന്ദുത്വ ലൈനിലൂടെ സഞ്ചരിക്കുകയാണ് മതേതര പാര്‍ട്ടികള്‍ ചെയ്യുന്നത്. ഇത് ഇന്ത്യയിലെ ഒരു വലിയ വിപത്തായി തിരിച്ചറിയേണ്ടതുണ്ടെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.


വൈകിട്ട് 4:30 നു കൂറ്റനാട് ഗുരുവായൂര്‍ റോഡില്‍ നിന്നും യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ആരംഭിച്ചു. ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു .




 


പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അധ്യക്ഷനായിരുന്നു . എ കെ അബ്ദുല്‍ മജീദ് ( എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി , മലപ്പുറം ) എ . വിനോദ് (ബി എസ് പി ജില്ലാ പ്രസിഡന്റ് പാലക്കാട് ) എസ് പി അമീര്‍ അലി (എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് പാലക്കാട് ) എം പി സക്കീര്‍ ഹുസൈന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി തൃത്താല ) അഷ്‌റഫ് മൗലവി ( ഇമാം കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പാലക്കാട് ) കെ കാര്‍ത്തികേയന്‍ (NCHRO ജില്ലാ പ്രസിഡന്റ് പാലക്കാട് ) റംസീന സിദ്ദിഖ് (NWF ജില്ലാ സെക്രട്ടറി പാലക്കാട് ) പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ്, തൃത്താല ഡിവിഷന്‍ പ്രസിഡന്റ് നിഷാദം സംസാരിച്ചു.




 





Tags:    

Similar News