പോലിസ് പ്രചരണം തടഞ്ഞു; ബേപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിയാസ് പരാതി നല്‍കി

ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന് സ്ഥാനാര്‍ത്ഥി സംസാരിക്കുന്ന മൈക്ക് ഓഫാക്കി വാഹനം മാറ്റിയിടാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി.

Update: 2021-04-04 19:18 GMT

കോഴിക്കോട്: ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി എം നിയാസിന്റെ തിരഞ്ഞെടുപ്പ് സമാപന പ്രചരണം തടഞ്ഞ് പോലിസ്. ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന് സ്ഥാനാര്‍ത്ഥി സംസാരിക്കുന്ന മൈക്ക് ഓഫാക്കി വാഹനം മാറ്റിയിടാന്‍ നിര്‍ബന്ധിച്ചെന്നാണ് പരാതി.

വാഹനം മാറ്റി പകരം മുഖ്യമന്ത്രിയുടെ മരുമകനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. മുഹമ്മദ് റിയാസിന്റെ വാഹനം വെക്കാന്‍ പോലിസ് ഒത്താശ ചെയ്ത് കൊടുത്തെന്നാണ് പരാതി. ആറര മണിയോടെ ഫറോക്ക് ടൗണിലാണ് സംഭവം.

യുഡിഎഫ് പ്രവര്‍ത്തകരോട് വളരെ മോശമായ രീതിയില്‍ സിഐ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സിപിഎമ്മുകാര്‍ക്ക് അനര്‍ഹമായി അവിടെ പൊതുയോഗം നടത്താനുള്ള സൗകര്യം കൊടുത്ത പൊലീസുകാര്‍ അതേ അവസരത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രചരണ വാഹനം അവിടെ നിന്നും നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. മനപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനെതിരേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി എം നിയാസ് പോലിസ് ചീഫിന് പരാതി നല്‍കി.

Tags:    

Similar News