ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക ജോലിയുമായി വന്‍ കമ്പനികള്‍
സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കോര്‍പറേറ്റ് ലോകത്തിന്റെ പിന്തുണ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടുകൂടിയാണ് പ്രത്യേക തൊഴില്‍മേള സംഘടിപ്പിച്ചതെന്ന് മാരികോയിലെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ അമിത് പ്രകാശ് ക്വാര്‍ട്‌സ് പറഞ്ഞു.
ന്യൂഡല്‍ഹി: ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് (എല്‍ജിബിടിക്യുഐ) ജോലി നല്‍കാന്‍ വന്‍ കമ്പനികള്‍ തൊഴില്‍ മേള നടത്തി. മൈക്രോസോഫ്റ്റ്, ആക്‌സെഞ്ചര്‍, യൂബര്‍, ഫുജിറ്റ്‌സു, കെപിഎംജി, എച്ച്എസ്ബിസി, മാരികോ തുടങ്ങിയ കമ്പനികളാണ് ന്യൂഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ രാജ്യത്താദ്യമായി ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമുള്ള തൊഴില്‍മേള സംഘടിപ്പിച്ചത്. ആയിരത്തിലധികം അപേക്ഷകര്‍ പങ്കെടുത്തു. പുതിയ ബിരുദധാരികള്‍ മുതല്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ വരെയുള്ളവര്‍ തൊഴില്‍മേളക്കെത്തിയിരുന്നു.
സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കോര്‍പറേറ്റ് ലോകത്തിന്റെ പിന്തുണ പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടുകൂടിയാണ് പ്രത്യേക തൊഴില്‍മേള സംഘടിപ്പിച്ചതെന്ന് മാരികോയിലെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ അമിത് പ്രകാശ് ക്വാര്‍ട്‌സ് പറഞ്ഞു. പുതിയ തൊഴില്‍ സംസ്‌ക്കാരം രൂപപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.