അരീക്കോട് പട്ടികജാതി ക്ഷേമഫണ്ടില്‍ നടന്നത് വന്‍ അഴിമതി
ഗുണഭോക്താവിന്റെ അകൗണ്ടിലേക്ക് നല്‍കുന്നതിന് പകരം സുരേഷ് കുമാര്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി അതിലേക്ക് പണം മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തി.
അരീക്കോട് : അരീക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മ്മാണത്തിനുള്ള പട്ടികജാതി ക്ഷേമ ഫണ്ടില്‍ നടന്നത് വന്‍ അഴിമതി. 37,05,000 രൂപയാണ് ഉദ്യോഗസ്ഥന്‍ പല ഘട്ടങ്ങളിലായി തട്ടിയെടുത്തത്. കണ്ണൂര്‍ ജില്ല പട്ടികജാതി അസിന്റ് വികസന ഓഫിസറും മുന്‍ അരീക്കോട് ബ്ലോക്ക് പട്ടികജാതി ഓഫിസറുമായ മഞ്ചേരി സ്വദേശി സുരേഷ്‌കുമാറിനെ ഫണ്ട് മോഷണവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അരീക്കോട് എസ്.എച്ച്.ഒ ലൈജുമോന്‍ അറിയിച്ചു. വീട് നിര്‍മ്മാണത്തിന് എസ് സി ഗുണഭോക്താവിന് നാലു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്നത്. ഗുണഭോക്താവിന്റെ അകൗണ്ടിലേക്ക് നല്‍കുന്നതിന് പകരം സുരേഷ് കുമാര്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി അതിലേക്ക് പണം മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തി.
സുരേഷ് കുമാര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്തതിനാല്‍ ഇയാള്‍ ജോലി ചെയ്ത ഇടങ്ങളില്‍ സമാന തട്ടിപ്പ് നടന്നതായി സംശമുണ്ട്. ഇവിടങ്ങളിലും മലപ്പുറം ജില്ലയിലെ മുഴുവന്‍ പട്ടികജാതി വികസന ഓഫിസുകളിലും പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.