ബീഹാര്‍ മുഖ്യമന്ത്രിയെ ആക്രമിച്ചത് മാനസികാസ്വാസ്ഥ്യമുള്ളയാള്‍; ചികില്‍സ നല്‍കുമെന്ന് മുഖ്യമന്ത്രി

Update: 2022-03-27 18:08 GMT

പട്‌ന: പട്‌നയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിച്ചയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പോലിസ്. ആക്രമണത്തിനുശേഷം നടത്തിയ അന്വേഷണത്തിലാണ് യുവാവിന് മാനസിക വിഭ്രാന്തി ഉള്ളതായി കണ്ടെത്തിയത്. 

തന്നെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഞായറാഴ്ച ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആക്രമണം നടത്തിയ ആള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്‌നം മനസ്സിലാക്കിയ ശേഷം വൈദ്യചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പോലിസ് പറയുന്നതനുസരിച്ച്, ചൂട്ടു എന്ന ശങ്കര്‍ കുമാര്‍ വര്‍മയാണ് ആക്രമണം നടത്തിയത്. ഭക്തിയാര്‍പൂര്‍ ടൗണിലാണ് ഇയാള്‍ താമസിക്കുന്നത്.

മാനസിക നില ഭദ്രമല്ലെന്ന് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചു. ഇയാള്‍ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയി. ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

പട്‌ന ജില്ലയിലെ ഭക്തിയാര്‍പൂര്‍ പട്ടണത്തില്‍ ഒരു പരിപാടിക്കിടെ യുവാവ് നിതീഷ് കുമാറിനെ സമീപിക്കുന്നതും പിന്നില്‍ നിന്ന് അടിക്കാന്‍ ശ്രമിക്കുന്നതും ചിത്രീകരിക്കുന്ന വീഡിയോ വൈറലാണ്. 

Tags:    

Similar News