ബിജു ഇരുളിലാണ്; സുമനസ്സുകള്‍ സഹായിച്ചാല്‍ വെളിച്ചത്തിലേക്കെത്താം
പറക്കുമുറ്റാത്ത രണ്ട് കുട്ടികളുടേയും ഭാര്യയുടേയും ഏകാശ്രയമായ ബിജു സഹജീവികളുടെ സഹായം തേടുകയാണ്. 2018ലാണ് ബിജുവിന്റെ ജീവിതം ഇരുളടഞ്ഞതായിത്തീര്‍ന്നത്.
മാള: സുമനസ്സുകളുടെ സഹായത്തോടെ ഇരുളില്‍നിന്നും വെളിച്ചത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് പുത്തന്‍ചിറ എട്ടുവീട്ടില്‍ പനക്കല്‍ ബിജു. പറക്കുമുറ്റാത്ത രണ്ട് കുട്ടികളുടേയും ഭാര്യയുടേയും ഏകാശ്രയമായ ബിജു സഹജീവികളുടെ സഹായം തേടുകയാണ്. 2018ലാണ് ബിജുവിന്റെ ജീവിതം ഇരുളടഞ്ഞതായിത്തീര്‍ന്നത്. വിവാഹത്തിന് മുന്‍പ് ആരോഗ്യവാനായിരുന്നു ബിജു. ഒരു തലവേദനയില്‍ നിന്നാണ് ദുരിതത്തിന്റെ തുടക്കം. ചികിത്സകള്‍ പലതും ചെയ്തുവെങ്കിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് ബിജുവിന്റെ തലക്കുള്ളില്‍ റ്റിയൂമര്‍ ആണെന്ന് കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിജു ശസ്ത്രക്രിക്ക് വിധേയനായി. ന്യൂറോ സര്‍ജന്‍ ഈ യുവാവിന്റെ തലക്കുള്ളില്‍ നിന്നും വലിയ റ്റിയൂമര്‍ നീക്കം ചെയ്തു.
പക്ഷെ ബിജുവിന്റെ ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടപെട്ടു പോയിരുന്നു. ഓര്‍ഫനേജില്‍ നിന്നും കണ്ടെത്തിയ യുവതിക്ക് ജീവിതം നല്‍കിയാണ് ബിജു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. മിശ്ര വിവാഹമായതിനാല്‍ ബന്ധുക്കള്‍ സഹകരിച്ചതുമില്ല. വാടക വീട്ടില്‍ കഴിഞ്ഞ ഇവരെ സഹായിക്കുവാന്‍ വീട്ടുകാര്‍ എത്തിയതുമില്ല. ചികിത്സ തുടര്‍ന്നു.പ്രിയതമയുടെ കഠിന പ്രയത്‌നത്തിന് ശേഷമാണ് ബിജു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മാസന്തോറും പരിശോധനകള്‍ തുടരുന്നതിനിടെ പഴയ തലവേദന വീണ്ടും എത്തി. പരിശോധനക്കിടെ ഡോക്ടര്‍ ബിജുവിന്റെ തലച്ചോറിനോട് ചേര്‍ന്ന് മറ്റൊരു റ്റിയൂമര്‍ കൂടി വളരുന്നത് കണ്ടെത്തി. ഫലം വന്നതോടെ മനോനില തകര്‍ന്ന ഭാര്യയെ മാസങ്ങള്‍ നീണ്ടു നിന്ന ചികിത്സയിലൂടെ
ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ബിജുവിന്റെ രണ്ടാമത്തെ സര്‍ജ്ജറി ഉടനെ വേണ്ടതുണ്ട്. സര്‍ജറി കൂടാതെ മറ്റു വഴികളില്ലന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. സര്‍ജ്ജറിക്ക് ശേഷം ബിജുവിന് ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. മാസന്തോറും പരിശോധനക്ക് പോകുന്നതിനും മരുന്നിനും നല്ലൊരു സംഖ്യ വേണം. ശ്വാസമാകുന്നത് കുതിരത്തടം പള്ളികമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ കൊച്ചു വീടാണ്. സുനസുകളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണീ കുടുംബം.