ബൈക്കിന് കുറുകെ മറ്റൊരു ബൈക്കിടിച്ചു; തെറിച്ചുവീണ വിദ്യാര്‍ഥി ചികില്‍സയിലിരിക്കെ മരിച്ചു

Update: 2022-12-06 04:43 GMT

മലപ്പുറം: ബൈക്കിന് കുറുകെ മറ്റൊരു ബൈക്കിടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ 12 കാരന്‍ മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് അമാന്‍ (12) ആണ് മരിച്ചത്. മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലായിരുന്നു അപകടം.

മൂത്ത സഹോദരന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അമാന്‍. ഈ ബൈക്കിന് കുറുകെ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. ഹസ്‌നയാണ് മരിച്ച മുഹമ്മദ് അമാന്റെ മാതാവ്. സഹോദരങ്ങള്‍: ഷിഫിന്‍, നിഫിന്‍, ഹുദ. പോലിസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ഇന്ന് മഞ്ചേരി പാലക്കുളം ജുമാ മസ്ജിദില്‍ ഖബറടക്കും.

Tags:    

Similar News