വള്ളിക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2023-01-31 09:40 GMT
വള്ളിക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി കടലുണ്ടി റൂട്ടില്‍ വള്ളിക്കുന്ന് ഉഷാ നഴ്‌സറിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് മങ്കാവ് പന്നിയങ്കര പാറക്കാട്ട് മാളിയേക്കല്‍ ചെമ്പന്‍കോട്ടുപറമ്പില്‍ മുഹമ്മദ് ജാസില്‍ ആണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും എതിര്‍ദിശയില്‍ വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.

Tags:    

Similar News