സ്ഥലം മാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന ജലന്ധര്‍ രൂപത പിആര്‍ഒയുടെ നിലപാട് തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

എന്തു സമ്മര്‍ദ്ദമുണ്ടായാലും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്ന്് കന്യാസ്ത്രീകള്‍. ബിഷപ് ഫ്രാങ്കോ മുളയക്കല്‍ ഇപ്പോഴും ജലന്ധര്‍ രൂപതയില്‍ ശക്തനാണെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.ജലന്ധര്‍ രൂപത പിആര്‍ഒയുടെ കത്തിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല.ജലന്ധര്‍ രൂപതയുടെ ഇപ്പോഴത്തെ സുപ്രിം അതോരിറ്റി ബിഷപ് അഗ്‌നീലോയാണ്.അദ്ദേഹം തങ്ങള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.അതിന്റെയിടയില്‍ ഇത്തരത്തില്‍ മറ്റൊരു നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നു കന്യാസത്രീകള്‍ പറയുന്നു.

Update: 2019-02-10 08:04 GMT

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍ സംഗം ചെയ്ത ബിഷപ് ഫ്രാങ്കോമുളയക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ സ്ഥലം മാറ്റ ഉത്തരവില്‍ ഉറച്ച് ജലന്ധര്‍ രൂപത പി ആര്‍ ഒ. എന്നാല്‍ ജലന്ധര്‍ രൂപത പിആര്‍ഒയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ വ്യക്തമാക്കി. ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ അനൂകൂലിച്ചും ബിഷപ് ഫ്രാങ്കോയക്കെതിരെയും പരസ്യമായി തെരുവില്‍ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, ജോസഫൈന്‍,നീന മരിയ റോസ് എന്നിവരെ കഴിഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തില്‍ നിന്നും സ്ഥലം മാറ്റിക്കൊണ്ട് ഇവരുടെ സന്യാസിനി സഭായ മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തങ്ങളെ സ്ഥലം മാറ്റുന്നത് ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസ് അട്ടമറിക്കുന്നതിന്റെ ഭാഗമാണെന്നും കേസിന്റ വിചാരണയടക്കം ഇത് ബാധിക്കുമെന്നും സ്ഥലം മാറ്റം അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.തുടര്‍ന്ന വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇവര്‍ ജലന്ധര്‍ രൂപത അഡ്്മിനിസ്‌ട്രേറ്റര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇവരുടെ സ്ഥലം മാറ്റ നടപടി റദ്ദു ചെയ്തുകൊണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നീലോ കന്യാസ്ത്രീകള്‍ക്ക് കത്തയച്ചത്.

ഇനി മുതല്‍ കുറവിലങ്ങാട് മഠത്തില്‍ താമസിക്കുന്ന മുഴുവന്‍ കന്യാസ്ത്രൂകളുടെയും ഒരു കാര്യത്തിലും ഇടപെടലുകള്‍ നടത്താന്‍ മദര്‍ ജനറാളിന് അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും.കേസിന്റെ മുഴുവന്‍ വിചാരണയും തീരുന്നതു വരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാമെന്നുമായിരുന്നു കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ ജലന്ധര്‍ രൂപത പിആര്‍ രംഗത്തുവരികയും സ്ഥലംമാറ്റ ഉത്തരവ് നിലനില്‍ക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്നത്.എന്തു സമ്മര്‍ദ്ദമുണ്ടായാലും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്ന്് ഇവര്‍ പറയുന്നു. ബിഷപ് ഫ്രാങ്കോ മുളയക്കല്‍ ഇപ്പോഴും ജലന്ധര്‍ രൂപതയില്‍ ശക്തനാണെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.ജലന്ധര്‍ രൂപത പിആര്‍ഒയുടെ കത്തിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല.ജലന്ധര്‍ രൂപതയുടെ ഇപ്പോഴത്തെ സുപ്രിം അതോരിറ്റി ബിഷപ് അഗ്‌നീലോയാണ്.അതിന്റെയിടയില്‍ ഇത്തരത്തില്‍ മറ്റൊരു നിര്‍ദേശം വരികയെന്നു പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിന്റെ പുറകില്‍ എന്തോ ഉണ്ട്. അതെന്താണെന്ന് തങ്ങള്‍ക്കറിയില്ല.ഇതിന്റെ അര്‍ഥം ബിഷപ് ഫ്രാങ്കോ തന്നെയാണ് അവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.കൂടതല്‍ വ്യക്തത തേടി ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് അഗ്‌നീലോയ വീണ്ടും ബന്ധപ്പെടുമെന്നും കന്യാസ്ത്രീകള്‍ പറയുന്നു.




Tags:    

Similar News