ബിജെപി കോഴ: സികെ ജാനുവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
പ്രമുഖ ആര്‍എസ്എസ് നേതാവും ബിജെപി സംഘടനാ സെക്രട്ടറിയുമായ എം ഗണേശനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു.
കല്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കോഴ നല്‍കിയെന്ന കേസില്‍ ആദിവാസി നേതാവ് സി കെ ജാനുവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്. ഒരു മണിക്കൂറായി പരിശോധന തുടരുകയാണ്.കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് മാനന്തവാടി തൃശ്ശിലേരിയിലെ ജാനുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ജാനുവിന് സുരേന്ദ്രന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് പത്തു ലക്ഷം രൂപ പണമായി നല്‍കിയതെന്നാണ് പ്രസീതയുടെ മൊഴി. എന്നാല്‍, ജാനു ബിജെപിയില്‍ നിന്ന് അരക്കോടിയിലേറെ രൂപ കൈപ്പറ്റിയതിന്റെ സൂചനകളാണ് ഇതിനകം പുറത്തുവന്നത്. ജാനുവിന് സുരേന്ദ്രന് പണം നല്‍കിയതായി പ്രസീദ മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ബിജെപിയില്‍ നിന്ന് പണം കൈപറ്റിയ ശേഷമുള്ള ജാനുവിന്റെ സാമ്പത്തിക വിനിയോഗത്തക്കുറിച്ച് െ്രെകംബ്രാഞ്ചിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതിനിടെ,കേസില്‍, പ്രമുഖ ആര്‍എസ്എസ് നേതാവും ബിജെപി സംഘടനാ സെക്രട്ടറിയുമായ എം ഗണേശനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലും പ്രതിപ്പട്ടികയിലുണ്ട്.ഇരുവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ജെ.ആര്.പി സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ, സംസ്ഥാന കോ ഓഡിനേറ്റര്‍ ബിജു അയ്യപ്പന് തുടങ്ങിയവരാണ് കേസിലെ പ്രധാന സാക്ഷികള്‍.ഇവരുടെ രഹസ്യ മൊഴിയും മാനന്തവാടി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.