ബംഗാളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ബിജെപിക്കാവില്ല; കേന്ദ്ര സേനയുടെ പിറകില്‍ ഒളിച്ചിരിക്കാനാണ് അവരുടെ ശ്രമം: മമതാ ബാനര്‍ജി

സംസ്ഥാനത്തെ എല്ലാ ബൂത്തുകളും അതീവ പ്രശ്‌നബാധിതമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നിലെ കാരണം ബിജെപി വ്യക്തമാക്കണം. ബംഗാളി ജനതയെ അപമാനിക്കുന്നതാണ് ബിജെപി നടപടി. സംസ്ഥാനത്തെ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്കാവില്ല.അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്നില്‍ ഒളിക്കാനാണ് അവരുടെ ശ്രമമെന്നും മമതാ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2019-03-13 18:02 GMT

കൊല്‍ക്കത്ത: ബംഗാളിനെ അതീവ പ്രശ്‌നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട ബിജെപി നടപടിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഏതെങ്കിലുമൊരു സീറ്റില്‍ പോലും വിജയിക്കാനാവാത്തതിനാല്‍ കേന്ദ്ര സേനയുടെ പിന്നില്‍ ഒളിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയെന്ന് അവര്‍ കുറ്റപ്പെടുത്തി.

നീതിയുക്തമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളിനെ അതീവ പ്രശ്‌നബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്തെ മുഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പട്ടിരുന്നു.

സംസ്ഥാനത്തെ എല്ലാ ബൂത്തുകളും അതീവ പ്രശ്‌നബാധിതമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നിലെ കാരണം ബിജെപി വ്യക്തമാക്കണം. ബംഗാളി ജനതയെ അപമാനിക്കുന്നതാണ് ബിജെപി നടപടി. സംസ്ഥാനത്തെ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ബിജെപിക്കാവില്ല.അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്നില്‍ ഒളിക്കാനാണ് അവരുടെ ശ്രമമെന്നും മമതാ മാധ്യമങ്ങളോട് പറഞ്ഞു.

ഓരോ വോട്ടര്‍ക്കു പിറകിലും ഒരു പാരാമിലിറ്ററിയെ വിന്യസിക്കാനും ബിജെപി ആവശ്യപ്പെടണെമെന്നും അവര്‍ പരിഹസിച്ചു. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിലും ഐതിഹാസിക വിജയം നേടുമെന്നും മമതാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News