കൊച്ചി: `കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന കോര്‍ കമ്മിറ്റി യോഗം പോലിസ് വിലക്കി. കൊച്ചിയിലെ ബിടിഎച്ച് ഹോട്ടലിലാണ് ബിജെപി യോഗം ചേരാന്‍ തീരുമാനിച്ചത്. ഇത് ലോക്ക് ഡൗണ്‍ ലംഘനമാകുമെന്ന സംശയത്തില്‍ യോഗത്തിന് സ്ഥലം അനുവദിക്കരുതെന്ന് കാണിച്ച് പോലിസ് ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി.
ലോക്ക് ഡൗണ്‍ നിയമലംഘനമാകുമോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. യോഗത്തിന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഹോട്ടല്‍ 12 പേരാണ് യോഗത്തിനെത്തിയത്.