കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ ബിജെപി കൗണ്‍സിലറും

ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു.

Update: 2020-08-24 01:08 GMT
കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ ബിജെപി കൗണ്‍സിലറും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ സി.പി.എം സമരത്തില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പങ്കെടുത്തു. പാല്‍ക്കുളങ്ങര വാര്‍ഡ് അംഗമായ വിജയകുമാരിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഎം വീടുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കാളിയായത്. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിജയകുമാരി വ്യക്തമാക്കി. സമരത്തിനെത്തിയ വിജയകുമാരിയെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി വിജയകുമാരിയെ സ്വീകരിച്ചു.

ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിജയകുമാരി പറഞ്ഞു. മുന്‍ ജില്ലാ പ്രസിഡന്റ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. എങ്കിലും പാര്‍ട്ടി നടപടിയെടുത്തില്ല എന്നാണ് അവര്‍ പറയുന്നത്. ഇതാണ് വിജയകുമാരിയുടെ കളംമാറ്റത്തിന് കാരണം എന്നാണ് സൂചന. 

Tags:    

Similar News