രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ബിജെപി സര്‍ക്കാര്‍ തമസ്‌കരിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
സ്വാതന്ത്ര്യം അടിയറവെയ്ക്കില്ലെന്ന സന്ദേശമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ബിജെപി സര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നേരത്തെ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് തരിപ്പണമാകാനുള്ള കാരണവും ഈ ഏക ശിലാ രൂപത്തിലുള്ള സാംസ്‌കാരിക നയം കൊണ്ടായിരുന്നു. മതേതരത്വത്തിന്റെ അന്തകരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്വാതന്ത്ര്യം അടിയറ വെയ്ക്കില്ലെന്ന മുദ്രാവാക്യമുയര്‍ത്തി എസ്്ഡിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആസാദി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വം തകരുമ്പോള്‍ അത് ഏതെങ്കിലും ഒരു മതത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് രാജ്യത്തിന്റെ മതേതര സ്വഭാവമാണ് നഷ്ടപ്പെടുന്നത്. രാജ്യം ഭരണഘടയ്ക്ക് വിധേയമായി വേണം മുന്നോട്ടുപോകാന്‍. ബ്രാഹ്മണിക്കല്‍ വ്യവസ്ഥയിലൂന്നിയ ഭരണമല്ല രാജ്യത്തുണ്ടേകേണ്ടത്. അത്തരത്തില്‍ വെറും ഒന്‍പത് ശതമാനത്തിന്റെ താല്‍പര്യത്തിന് വിധേയമായി രാജ്യം മുന്നോട്ട് പോയാല്‍, 91 ശതമാനം വരുന്ന വിഭാഗങ്ങള്‍ മറ്റ് വിഭാഗങ്ങള്‍ ഈ രാജ്യത്തെ ഭരണഘടനയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പറയുന്നത്.
വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ട ആദിമ ദ്രാവിഡ പൈതൃകത്തിലേക്കാണ് രാജ്യം പോകേണ്ടത്. അതല്ലാതെ സങ്കുചിത ചാതുര്‍വര്‍ണ പാരമ്പര്യത്തിലേക്കല്ല രാജ്യം പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കണ്ടള സിയാദ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എല്‍ നസീമ ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, സബീന ലുഖ്മാന്‍, ജില്ലാ ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊല്ലം അഞ്ചലില്‍ നടന്ന ആസാദി സംഗമം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലാകളിലും ആസാദി സംഗമങ്ങള്‍ നടന്നു.