ബിജെപി കുഴല്‍പ്പണം; തമ്മില്‍ തല്ലിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍

കുഴല്‍പ്പണം വീതംവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകള്‍ സാമൂഹ്യമാധ്യമങ്ങളിലെ ബിജെപി ഗ്രുപ്പുകളിലേക്കും വ്യാപിച്ചിരുന്നു

Update: 2021-05-31 12:34 GMT

തൃശൂര്‍: ബിജെപി നേതാക്കള്‍ക്കു വേണ്ടി കേരളത്തിലേക്കു കടത്തിയ കുഴല്‍പ്പണത്തിന്റെ പേരില്‍ തമ്മില്‍തല്ലിയ കേസില്‍ നാലു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സഹലേഷ് , സഫലേഷ്, സജിത്, ബിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്.

ഇന്നലെയാണ് കുഴല്‍പ്പണത്തിന്റെ പേരില്‍ വാടാനപ്പിളളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍തല്ലിയത്. ഇതിനിടെ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. കുഴല്‍പ്പണം വീതംവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകള്‍ സാമൂഹ്യമാധ്യമങ്ങളിലെ ബിജെപി ഗ്രുപ്പുകളിലേക്കും വ്യാപിച്ചിരുന്നു. വാടാനപ്പള്ളിയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ വെച്ചാണ് കുഴല്‍പ്പണത്തിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കുഴല്‍പ്പണകേസില്‍ ബിജെപി ജില്ലാ ഖജാന്‍ജിക്കും, പഞ്ചായത്ത് മെമ്പര്‍ക്കും പങ്കുള്ളതായി ഹരിപ്രസാദ് എന്നയാള്‍ ബിജെപിയുടെ വാട്‌സ്ആപ്പ ഗ്രൂപ്പില്‍ പേസ്റ്റ് ഇട്ടിരുന്നു. കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ഹരിപ്രസാദ് വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ സഹലേഷ്, സഫലേഷ്, രാജു എന്നിവരുമായി തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. വാടാനപ്പിള്ളി സ്വദേശി കിരണിനാണ് കുത്തേറ്റത്.

Tags:    

Similar News