'ലൗ ജിഹാദായി' പരിഗണിച്ച് മുസ്‌ലിം വീട്ടിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്

ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും പരിഗണിക്കണമെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീവാസ്തവ ആവശ്യം.

Update: 2019-07-29 10:24 GMT
ലഖ്‌നൗ: ലൗ ജിഹാദായി പരിഗണിച്ച് മുസ്‌ലിം വീടുകളിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന വിചിത്ര ആവശ്യവുമായി ബിജെപി നേതാവ്. മുസ്‌ലിങ്ങളുടെ വീട്ടിലുള്ള എല്ലാ പശുക്കളെയും തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തത്. ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും പരിഗണിക്കണമെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീവാസ്തവ ആവശ്യം.

ഗോമാതാക്കളെ മുസ്‌ലിങ്ങളുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവരണം. ഒരു തരത്തില്‍ ഇതും ലൗ ജിഹാദിന് സമാനമാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിനു മുമ്പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ ഇടം പിടിച്ച നേതാവാണ് രഞ്ജിത് ശ്രീവാസ്തവ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പരാമര്‍ശം നടത്തിയ രഞ്ജിത് ശ്രീവാസ്തവക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുസ്‌ലിങ്ങള്‍ പെറ്റുപെരുകി ഒടുവില്‍ രാജ്യത്തെ ഭരണം സ്വന്തമാക്കും. അത് ഒഴിവാക്കാന്‍ ബിജെപിക്കും മോദിക്കും വോട്ട് ചെയ്യണമെന്നായിരുന്നു അന്ന് രഞ്ജിത് ശ്രീവാസ്തവ പ്രസംഗിച്ചത്.

Tags:    

Similar News