മതപരിവര്‍ത്തന നിരോധന നിയമം കര്‍ണാടക ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി മന്ത്രി
ബിജെപി അധികാരത്തിലേറിയ ശേഷം കര്‍ണാടക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരിക്ഷണവേദിയായിട്ടുണ്ട്.
ചിക്കമഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി കര്‍ണാടകയിലെ ബിജെപി ഭരണകൂടം. മതപരിവര്‍ത്തനം നിരോധിക്കുന്ന നിയമം കര്‍ണാടക ഉടന്‍ നടപ്പാക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. സുധാകര്‍ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇത് നടപ്പാക്കും. ഇതിനുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വിവിധ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സുധാകര്‍ പറഞ്ഞു.
ബിജെപി അധികാരത്തിലേറിയ ശേഷം കര്‍ണാടക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരിക്ഷണവേദിയായിട്ടുണ്ട്. നേരത്തെ ലവ്ജിഹാദിന്റെ പേരിലും കര്‍ണാടക നിയമനിര്‍മാണം നടത്തിയിരുന്നു.