വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പ്രതികരിക്കാതെ ബിജെപി

Update: 2019-03-05 09:11 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (ബിജെപി.ഓര്‍ഗ്) ഹാക്ക് ചെയ്‌തെന്ന് റിപോര്‍ട്ട്. എന്നാല്‍ ഹാക്ക് ചെയ്‌തെന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. ചൊവ്വാഴ്ച 11.30ഓടെ സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ മോദിക്കൊപ്പം ജര്‍മന്‍ ചാന്‍സലറായിരുന്ന ആംഗല മെര്‍ക്കലിന്റെ ഗിഫ് ഇമേജും ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ബൊഹീമിയന്‍ റാപ്‌സോഡിയിലെ വീഡിയോയുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്നാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന മണിക്കൂറുകള്‍ക്ക് ശേഷം സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ബിജെപി ഐടി വിഭാഗം

സൈറ്റ് ഉടന്‍ പുനസ്ഥാപിക്കുമെന്ന് സന്ദേശം നല്‍കുകയായിരുന്നു. ഇതിനകം തന്നെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായെത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഹാക്കിങ് സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഐടി വിഭാഗം.

Tags:    

Similar News