ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ, റിപോര്‍ട്ട്

Update: 2025-03-19 11:01 GMT
ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ, റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ എന്ന് റിപോര്‍ട്ട്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം മുംബൈയിലെ ഘാട്‌കോപ്പര്‍ ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ പരാഗ് ഷാക്ക് 3,400 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്.

പുതിയ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് മുമ്പ് എംഎല്‍എമാര്‍ സമര്‍പ്പിച്ച സ്വയം സത്യവാങ്മൂലങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് എഡിആര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. 28 സംസ്ഥാന നിയമസഭകളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4,092 എംഎല്‍എമാരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.പശ്ചിമ ബംഗാളിലെ ഇന്‍ഡസില്‍ നിന്നുള്ള ബിജെപി എംഎല്‍എ നിര്‍മ്മല്‍ കുമാര്‍ ധാരയാണ് സമ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെ,നിര്‍മ്മല്‍ കുമാര്‍ ധാരയുടെ പ്രഖ്യാപിത ആസ്തി വെറും 1,700 രൂപ മാത്രമാണ്.


 ഏറ്റവും സമ്പന്നരായ 10 എംഎല്‍എമാരുടെ പട്ടികയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള നാല് എംഎല്‍എമാരുണ്ട്. ഐടി മന്ത്രി നര ലോകേഷ്, ഹിന്ദുപൂര്‍ എംഎല്‍എ എന്‍. ബാലകൃഷ്ണ എന്നിവരുള്‍പ്പെടെ ഏഴ് എംഎല്‍എമാരും സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ 20 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നു.

എംഎല്‍എമാരുടെ ആകെ ആസ്തി സംസ്ഥാനങ്ങള്‍തോറും വ്യത്യാസപ്പെട്ടിരിക്കുന്നതായും പഠനം പറയുന്നു.കര്‍ണാടക എംഎല്‍എമാര്‍ക്ക്(223 അംഗങ്ങള്‍) ആകെ 14,179 കോടി രൂപയുടെ ആസ്തിയുണ്ട്, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മഹാരാഷ്ട്ര എംഎല്‍എമാരുടെ (286 അംഗങ്ങള്‍) ആസ്തി 12,424 കോടി രൂപയാണ്. ആന്ധ്രാപ്രദേശ് എംഎല്‍എമാരുടെ (174 അംഗങ്ങള്‍) മൊത്തം ആസ്തി 11,323 കോടി രൂപയാണ്.

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍, ബിജെപി എംഎല്‍എമാര്‍ (1,653 അംഗങ്ങള്‍) കൈവശം വയ്ക്കുന്ന ആസ്തി 26,270 കോടി രൂപയാണ്. ഇത് സിക്കിം, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജറ്റില്‍ മൊത്തം ചെലവഴിക്കുന്ന തുകയേക്കാള്‍ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags:    

Similar News