ലുധിയാന കോടതി സമുച്ചയത്തിലെ സ്‌ഫോടനം; ജര്‍മനിയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2021-12-28 06:59 GMT

ന്യൂഡല്‍ഹി: ലുധിയാനയിലെ കോടതി സമുച്ചയത്തില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിഖ് ഫോര്‍ ജസ്റ്റിസ് പ്രവര്‍ത്തകന്‍ ജസ്‌വിന്ദര്‍ സിങ് മുള്‍ട്ടാനിയെ അറസ്റ്റ് ചെയ്തു. ജര്‍മനിയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.

പാകിസ്താന്‍, ജര്‍മനി തുടങ്ങി രണ്ട് രാജ്യങ്ങളിലെ നിരോധിത സിഖ് സംഘടനകളിലെ പ്രവര്‍ത്തകരുടെ പേരുകളാണ് അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകരാണ് ഇരുവരും.

പാകിസ്താനിലുള്ള ബാബ്ബര്‍ ഖല്‍സ പ്രവര്‍ത്തകനായ ഹര്‍വിന്ദര്‍ സിങ് സന്ധുവിന്റെ പേരാണ് രഹസ്യാമ്പേഷണ വിഭാഗത്തിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. സിഖ് ഫോര്‍ ജസ്റ്റിസ് മേധാവി ഗുര്‍പത്വന്ത് സിംഗ് പന്നുവിന്റെ അടുത്തയാളാണ് ഇയാളെന്ന് കരുതപ്പെടുന്നു.

ജര്‍മന്‍ പോലിസും ജര്‍മന്‍ എംബസിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റ് നടന്നത്. ന്യൂഡല്‍ഹിയിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇവര്‍ക്ക് സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്ന് പോലിസ് ആരോപിക്കുന്നു.

മുള്‍ട്ടാനിയെ ചോദ്യം ചെയ്യാന്‍ ഒരു സംഘം പോലിസുകാര്‍ ജര്‍മനിയിലേക്ക് പോകും. 

Tags:    

Similar News