ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

Update: 2025-01-08 05:51 GMT

കൊച്ചി: നടി ഹണി റോസിനെ പൊതുവേദിയില്‍ അപമാനിച്ചുവെന്ന കേസില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. നടി തന്നെയാണ് തനിക്കെതിരെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പരാതി കൊടുത്തത്.തെളിവുകള്‍ ഉണ്ടെങ്കില്‍ അവ കൂടി ശേഖരിച്ച ശേഷം ബോബിയെ ചോദ്യം ചെയ്യുമെന്നാണ് പോലിസ് നിലപാട്. നിലവില്‍ ലൈംഗിക അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സെന്‍ട്രല്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കുകള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഐടി ആക്ടിലെ വകുപ്പും ബോബിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹണിയോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്.

Tags:    

Similar News