നിയമസഭാ തിരഞ്ഞെടുപ്പിലെ ക്രമക്കേട്: ദേവേന്ദ്ര ഫഡ്‌നാവിസിന് ഹൈക്കോടതി നോട്ടിസ്

നാഗ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന ഹരജിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നോട്ടിസ് അയച്ചു. ഫഡ്‌നാവിസിന് എതിരെ മല്‍സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രഫുല്ല വിനോദ് റാവു ഗുഡാധെ നല്‍കിയ ഹരജിയിലാണ് നോട്ടിസ്. തിരഞ്ഞെടുപ്പ് അഴിമതിയെന്ന് പറയാവുന്ന കാര്യങ്ങള്‍ ചെയ്താണ് ഫഡ്‌നാവിസ് വോട്ടുകള്‍ സംഘടിപ്പിച്ചതെന്ന് ഹരജി പറയുന്നു. നാഗ്പൂര്‍ വെസ്റ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ മോഹന്‍ മാതേ, ചിമൂറില്‍ നിന്നുള്ള കീര്‍ത്തികുമാര്‍ ഭംഗാഡിയ എന്നിവര്‍ക്കെതിരെയും സമാനമായ കേസുകളുണ്ട്.