അഫ്ഗാനിലെ ഐഎസ്‌കെക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറെന്ന് ബ്രിട്ടന്‍

Update: 2021-09-01 01:03 GMT
അഫ്ഗാനിലെ ഐഎസ്‌കെക്കെതിരേ ആക്രമണം നടത്താന്‍ തയ്യാറെന്ന് ബ്രിട്ടന്‍

ലണ്ടന്‍:ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖുറാസാ (ഐഎസ്‌കെ) ന് എതിരേ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് യു കെ. ഐഎസ്‌കെയ്‌ക്കെതിരേയുള്ള ആക്രമണങ്ങളില്‍ പങ്കുചേരുമെന്ന് ഡെയ്‌ലി ടെലഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ബ്രിട്ടീഷ് വ്യോമസേനാ മേധാവി സര്‍ മൈക്ക് വിങ്സ്റ്റണ്‍ പറഞ്ഞു. അഫ്ഗാനില്‍ നിന്നും യു കെ സൈനികള്‍ മടങ്ങിയെത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാബൂളിലെ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌കെ ഏറ്റെടുത്തിരുന്നു. അഫ്ഗാനില്‍ രണ്ടായിരത്തിലധികം ഐഎസ്‌കെ സായുധര്‍ ഉണ്ടെന്ന് അമേരിക്കന്‍ പ്രതിരോധ സേന പറയുന്നുണ്ട്.





Tags:    

Similar News