കൈനിറയെ സമ്മാനങ്ങളുമായി ബ്രിട്ടാനിയയുടെ നൂറാം വാര്‍ഷികാഘോഷം

ജിസിസി രാജ്യങ്ങളില്‍ മാത്രം 20 ലക്ഷം സൗജന്യ ശുക്രന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബ്രിട്ടാനിയ്യ ഇന്‍ര്‍നാഷണല്‍ ബിസിനസ്സ് മേധാവി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-01-30 13:25 GMT
ദുബയ്: ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ഉല്‍പ്പാദന സ്ഥാപനമായ ബ്രിട്ടാനിയ തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കുന്നു. ജിസിസി രാജ്യങ്ങളില്‍ മാത്രം 20 ലക്ഷം സൗജന്യ ശുക്രന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബ്രിട്ടാനിയ്യ ഇന്‍ര്‍നാഷണല്‍ ബിസിനസ്സ് മേധാവി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ബ്രിട്ടാനിയ്യയുടെ ലോഗോയും മാറ്റിയിട്ടുണ്ട്. ദാരിദ്യം അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് ബ്രിട്ടാനിയ ന്യൂട്രീഷന്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. 80 ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ 60 രാജ്യങ്ങളിലായി വില്‍പ്പന നടത്തുന്നുണ്ട്. യുഎഇയിലും ഒമാനിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 700 ജീവനക്കാരാണ് ജിസിസി രാജ്യങ്ങളില്‍ മാത്രം ജോലി ചെയ്യുന്നത്. കഴിഞ്ഞ 6 വര്‍ഷമായി ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് 5 ശതമാനം കുറച്ചിട്ടുണ്ട്. വീണ്ടും 5 വര്‍ഷത്തിനകം 5 ശതമാനം കുറക്കും. ബ്രിട്ടാനിയ കാര്‍ബണ്‍ വിമുക്ത പദ്ധതിയുമായിട്ടാണ് മുന്നോട്ട് നീങ്ങുന്നത്. 1918 ല്‍ കൊല്‍കൊത്തയിലാണ് ബ്രിട്ടാനിയ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്.




Tags:    

Similar News