റോഷന്‍ സായ് അലി ഷാ ബാബയുടെ ദര്‍ഗ പൊളിച്ചു

Update: 2025-03-28 14:52 GMT
റോഷന്‍ സായ് അലി ഷാ ബാബയുടെ ദര്‍ഗ പൊളിച്ചു

ഹരിദ്വാര്‍: പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി വര്യനായ റോഷന്‍ സായ് അലി ഷാ ബാബയുടെ ദര്‍ഗ പൊളിച്ചു. ഹരിദ്വാറിലെ സുമന്‍ നഗറില്‍ സ്ഥിതി ചെയ്തിരുന്ന ദര്‍ഗ ജലസേചന വകുപ്പിന്റെ ഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു നടപടി. സംസ്ഥാനത്ത് ജലസേചന വകുപ്പ് രൂപപ്പെടുന്നതിന് മുമ്പേ രൂപീകരിച്ച ദര്‍ഗയാണിത്. ഒരു അത്തിമരത്തോട് ചേര്‍ന്നായിരുന്നു ദര്‍ഗയുണ്ടായിരുന്നത്. ഈ മരവും പിഴുതുമാറ്റി. അനധികൃത മദ്‌റസകള്‍ക്കും പള്ളികള്‍ക്കും ദര്‍ഗകള്‍ക്കുമെതിരായ നടപടികളുടെ തുടര്‍ച്ചയാണ് ഈ പൊളിക്കല്‍ നടപടിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

Similar News