കൊല്‍ക്കത്ത ബലാല്‍സംഗക്കൊല കേസ്; വ്യാഴാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് സിബിഐയോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാല്‍സംഗക്കൊലയില്‍ വ്യാഴാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് സിബിഐയോട് സുപ്രിം കോടതി. ജോലിസ്ഥലത്തെ സ്ത്രീസുരക്ഷയെച്ചൊല്ലി രാജ്യത്തുടനീളം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രിംകോടതി ചൊവ്വാഴ്ചയാണ് വാദം കേട്ടത്. വാദത്തിനിടെ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെ സുപിം കോടതി വിമര്‍ശിച്ചു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.