കോഴിക്കോട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇരട്ടിയായി; 1186 പേര്‍ കൂടി നിരീക്ഷണത്തില്‍
കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1186 പേര്‍ ഉള്‍പ്പെടെ 2080 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 22909 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി 6 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 10 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്ന് 53 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2266 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2106 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2076 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 160 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. കൊവിഡ് 19 പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ആരും ചികില്‍സയില്‍ ഇല്ല.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ കീഴ് സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. ജില്ലയില്‍ 2657 സന്നദ്ധസേന പ്രവര്‍ത്തകര്‍ 8874 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.