കാലഫോര്‍ണിയ: യുഎസിലെ ലോസ് ഏഞ്ചലില്‍ നിന്നും 145കി.മി അകലെയുള്ള സാന്റാ ക്രൂസ് ദ്വീപില്‍ ബോട്ടിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 25 മൃതദേഹങ്ങള്‍ കണ്ടെത്തി. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. അഞ്ചുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് വിനോദസഞ്ചാരികളുമായി ദ്വീപിലെത്തിയ ബോട്ടിന് തീപ്പിടച്ചത്. 39പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.