പേരിനൊപ്പം ഐഎഎസ് വെച്ച് പ്രചാരണം; ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നോട്ടീസ്

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിന്‍ പേരിനൊപ്പം ഐഎഎസ് എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.

Update: 2021-03-23 16:40 GMT
പേരിനൊപ്പം ഐഎഎസ് വെച്ച് പ്രചാരണം; ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നോട്ടീസ്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിന്‍ പേരിനൊപ്പം ഐഎഎസ് എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിന്‍ നല്‍കിയ വിശദീകരണം. സരിന്റെ വിശദീകരണം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കിയതായി ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചു.

Tags:    

Similar News