പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തും:പി വി അന്‍വര്‍ എംഎല്‍എ
തെരഞ്ഞെടുപ്പ് രംഗത്ത് തന്റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്: പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. നല്ല സ്ഥാനാര്‍ഥിയെ കിട്ടിയാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലും പാലക്കാടും സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് രംഗത്ത് തന്റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണെന്നും ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അന്‍വര്‍ കൂട്ടിചേര്‍ത്തു.