കളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ച അന്യ സംസ്ഥാനക്കാര്‍ പിടിയില്‍

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കില്‍ കഞ്ചാവ് എത്തിച്ച അന്യ സംസ്ഥാനക്കാര്‍ പിടിയില്‍. അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായവര്‍. യുപിഐ വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത് എന്നാണ് വിവരം.
പോലിസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് നടന്നത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവും മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.
കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സമീപത്തെ കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തി വരികയാണ്. ലഹരി വില്‍പന കളമശേരി ഹോസ്റ്റലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും, സമീപ പ്രദേശങ്ങളില്‍ വിപണനം നടന്നിട്ടുണ്ടെന്നുമാണ് പോലിസ് പറയുന്നത്.