മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; വാടക വീട്ടില്‍ നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി
വീട് വാടകയ്‌ക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടി സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
മഞ്ചേരി: മഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വീട് വാടകയ്‌ക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടില്‍ മൊയ്തീന്‍കുട്ടി സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്.
പ്രതിക്കെതിരേ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നറുകര വില്ലേജ് ഓഫിസര്‍ ഉമ്മര്‍, നഗരസഭാ കൗണ്‍സിലര്‍ സലീന എന്നിവരുടെ സാന്നിധ്യത്തില്‍ വീട് തുറന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ മനോജ് കുമാര്‍, എം എന്‍ രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി കെ സതീഷ്, ഹരിഷ് ബാബു, ശ്രീജിത്ത്, സജിത, െ്രെഡവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം പരിശോധനയ്ക്ക് നേതൃത്വം നല്‍കി.